Health benefits Of Honey <br /> <br />ഒരുപാട് ആരോഗ്യ ഗുണങ്ങളുണ്ട് തേനുണ്ട്. ധാരാളം ആന്റിഓക്‌സിഡന്റുകളടങ്ങിയ ഇത് ചര്‍മത്തിനും ഏറെ നല്ലതാണ്.തേനിലെ ഗ്ലൂക്കോസിന്‍റെയും, ഫ്രൂട്കോസിന്‍റെയും രൂപത്തിലുള്ള കാര്‍ബോഹൈഡ്രേറ്റ്സ് ശരീരത്തെ ഊര്‍ജ്ജസ്വലമാക്കുകയും,ക്ഷീണമകറ്റി സജീവമായിരിക്കാന്‍ സഹായിക്കുകയും, പേശിതളര്‍ച്ച കുറയ്ക്കുകയും ചെയ്യുന്നു. ചര്‍മ്മത്തിലെ നനവ് വീണ്ടെടുക്കാനും,സംരക്ഷിക്കാനും സഹായിക്കുന്ന ഘടകങ്ങള്‍ തേനിലടങ്ങിയിരിക്കുന്നു. തേന്‍ ഉപയോഗിക്കുന്നത് വഴി ചര്‍മ്മത്തിന്‍റെ ഇലാസ്തികതയും, മൃദുലതയും നിലനിര്‍ത്താനാവും. തേനില്‍ ഗ്ലൂക്കോസ്, ഫ്രൂട്ട്കോസ് തുടങ്ങിയ പഞ്ചസാരകളും, മഗ്നീഷ്യം, പൊട്ടാസ്യം, കാല്‍സ്യം, സോഡിയം ക്ലോറിന്‍, സള്‍ഫര്‍, ഇരുമ്പ്, ഫോസ്ഫേറ്റ് തുടങ്ങിയ മിനറലുകളും അടങ്ങിയിരിക്കുന്നു. വിറ്റാമിനുകളായ ബി1, ബി 2, സി, ബി 6, ബി 5, ബി 3 എന്നിവ തേനിലും അടങ്ങിയിട്ടുണ്ട്. കോപ്പര്‍, അയഡിന്‍, സിങ്ക് എന്നിവയും ചെറിയ തോതില്‍ തേനില്‍ അടങ്ങിയിട്ടുണ്ട്.